തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍

single-img
6 October 2014

M_Id_67244_Shashi_Tharoor_സ്വഛ് ഭാരത് പദ്ധതിയില്‍ മോദിയുടെ ക്ഷണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പ്രധാനമന്ത്രിയെ തരൂര്‍ പ്രശംസിച്ചത് ശരിയായില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. പറഞ്ഞു. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ നിര്‍ത്തണം. കമല്‍ ഹാസന്റെ അഭിപ്രായം പോലും തരൂരിനുണ്ടായില്ല. ഇക്കാര്യത്തില്‍ കെപിസിസിക്ക് ശക്തമായ എതിര്‍പ്പുണ്ട്. അദ്ദേഹം നിലപാട് ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഹസന്‍ പറഞ്ഞു.

നരേന്ദ്ര മോദി വര്‍ഗീയ അജണ്ടയുടെ ഭാഗമാകുകയാണ് തരൂരെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു ആരോപിച്ചു.