ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി; ഒളിമ്പിക്‌സിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും വാഗ്ദാനം ചെയ്ത ജോലി ഇതുവരയ്ക്കും കിട്ടിയില്ല

single-img
6 October 2014

sreejesh-pti-mഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് വീണ്ടും കേരള സര്‍ക്കാരിന്റെ വാഗ്ദാനം. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ഏത് തസ്തികയില്‍ നിയമിക്കണമെന്ന കാര്യത്തെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയ ശേഷം നാട്ടില്‍ എത്തിയ ശ്രീജേഷിന് കുടംബാംഗങ്ങളും കായിക പ്രേമികളും ചേര്‍ന്ന് വന്‍ സ്വീകരണമായിരുന്നു നല്‍കിയത്. പാക്കിസ്ഥാനു കിട്ടിയ രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ ശ്രീജേഷ് സമര്‍ഥമായി തടഞ്ഞതാണ് ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടത്തിന് വഴി തെളിഞ്ഞത്.

എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സും കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസും കഴിഞ്ഞപ്പോള്‍ ശ്രീജേഷിന് അസി. സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ജോലി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.