ഫ്‌ളെക്‌സ് നിരോധിക്കും; തന്റെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ആദ്യം നീക്കുമെന്ന് ഉമ്മന്‍ചാണ്ടി

single-img
1 October 2014

Flexസംസ്ഥാനത്ത് പ്ലാസ്റ്റിക് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും നീക്കും. ഇതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് ആദ്യം നീക്കുക. നിലവില്‍ ഫ്‌ളെക്‌സുകള്‍ക്ക് പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും നല്കിയിരിക്കുന്ന അനുമതി കാലാവധി പൂര്‍ത്തിയായാല്‍ പുതുക്കി നല്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.