ഹര്‍ഭജന്റെ പിന്തുണ കേരള ബ്ലാസ്റ്റേഴ്‌സിന്

single-img
25 September 2014

ByTwIU9CcAACm-oഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ പിന്തുണ കേരള ബ്ലാസ്റ്റേഴ്‌സിന്. സച്ചിന്‍ ടെന്‍ടുല്‍ക്കറിന്റെ സ്വന്തം ടീമായ കൊച്ചിക്ക് പിന്തുണ നല്‍കുന്നതിന്റ ഭാഗമായി കൊച്ചി ടീമിന്റെ ജേഴ്‌സി അണിഞ്ഞ ചിത്രം ഭാജി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി ടീമിനെ അനുകൂലിക്കുന്നവര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യണമെന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ടീമിന് പിന്തുണ നല്‍കി രംഗത്തെത്തി കഴിഞ്ഞു.