കുറഞ്ഞ സമയകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ തീവ്രവാദ സംഘടനയായി ഐസിസ്സ്

single-img
16 September 2014

isisകുറഞ്ഞ സമയകൊണ്ട് ഐസിസ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരായി തീവ്രവാദ സംഘടനയായി മാറിക്കഴിഞ്ഞു. തങ്ങളുടെ പ്രവർത്തനത്തിനായി ഐസിസ്സ് പ്രതിദിനം 30 ലക്ഷം ഡോളർ എണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ട്. കൂടാതെ കൊള്ള, കൊള്ളിവെപ്പ്, മനുഷ്യക്കടത്ത് തുടങ്ങിയവയിലൂടെ ദിനം പ്രതി കോടിക്കണക്കിന് ഡോളർ നിക്ഷേപം കണ്ടെത്തുന്നുണ്ട്. ഇങ്ങനെയാണ് കുറഞ്ഞ കാലം കൊണ്ട് ഐസിസ്സ് തീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽ കോടിശ്വരന്മാരായി മാറിയത്.

സിറിയയിലും ഇറക്കിലുമായി 11 ഓളം എണ്ണാപ്പാടങ്ങളുടെ നിയന്ത്രണം ഐസിസ്സിന്റെ കൈയ്യിലാണ്. ഇവരുടെ കൈയ്യിൽ നിന്നും ഉപരോധം നേരിടുന്ന രാജ്യങ്ങളും കൊള്ളാക്കാരുമാണ് എണ്ണ വങ്ങുന്നത്. സ്ത്രീകളേയും കുട്ടികളേയും തട്ടിക്കോണ്ട് പോയി പണം ആവശ്യപ്പെടൽ, ലൈഗിക ചൂഷണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ഐസിസ്സ് പണം കണ്ടെത്തുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഐസിസ്സ് സമ്പത്തിന്റെ കാര്യത്തിൽ അൽ-ഖ്വയ്ദയേക്കാൾ  മുന്നിലെത്തി കഴിഞ്ഞു.