ഇന്ത്യന്‍ നിയമത്തിലെ കാലഹരണപ്പെട്ട 72 നിയമങ്ങള്‍ റദ്ദാക്കണമെന്ന് നിയമ കമ്മീഷന്റെ ശുപാര്‍ശ

single-img
13 September 2014

law bookന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമ പുസ്തകത്തിലെ കാലഹരണപ്പെട്ട 72 നിയമങ്ങള്‍ റദ്ദാക്കണമെന്ന് നിയമ കമ്മീഷന്റെ ശുപാര്‍ശ.  ജസ്റ്റിസ് എ.പി ഷാ ചെയര്‍മാനായ നിയമ കമ്മീഷന്റെ ശുപാര്‍ശ ഇന്നലെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.

1836-ലെ ബംഗാള്‍ ജില്ലാ ആക്ടാണ് ലിസ്റ്റില്‍ ഏറ്റവും പഴയത്. ജില്ലാ രൂപവത്കരണത്തിനായി കൊണ്ടുവന്ന നിയമമാണിത്. ബ്രിട്ടീഷ് കാലഘട്ടത്തിലുള്ള ഈ നിയമങ്ങളൊക്കെ പിൻവലിക്കും.

ഈ 72 നിയമങ്ങളെ കൂടാതെ സമാനസ്വഭാവമുള്ള 152 നിയമങ്ങള്‍ കൂടിയുണ്ട്. അതിന്റെ ലിസ്റ്റ് അടുത്തമാസം സമര്‍പ്പിക്കും. കൂടാതെ കാലനുസൃതമായി ഭേദഗതി വരുത്താനുള്ള നിയമങ്ങളുടെ ലിസ്റ്റും വിശദാംശങ്ങളും അടുത്തഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

കഴിഞ്ഞസര്‍ക്കാരുകളുടെ കാലത്ത് ഇല്ലാതാക്കിയ 34 നിയമങ്ങളുടെ പട്ടിക ഇപ്പോഴും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടെന്നും അവ മാറ്റണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.