മാനഭംഗക്കേസില്‍ ആള്‍ദൈവം നിത്യാനന്ദ കുടുങ്ങും; നിത്യാനന്ദയെ കസ്റ്റഡിയിലെടുത്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്

single-img
3 September 2014

Nithyanandaമാനഭംഗക്കേസില്‍ ആള്‍ദൈവം നിത്യാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് നിത്യാനന്ദയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. മാനഭംഗക്കേസില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നിത്യാനന്ദയുടെ ഹര്‍ജി.

നിത്യാനന്ദയുടെ ഹര്‍ജി തള്ളിയ കോടതി ഇയാളെ കസ്റ്റഡിയിലെടുത്ത് ലൈംഗീക ശേഷി പരിശോധനയുള്‍പ്പെടെയുള്ള പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ഒരാളെ നിര്‍ബന്ധിക്കാനാകില്ലെന്ന നിത്യാനന്ദയുടെ അഭിഭാഷകരുടെ വാദം സുപ്രീം കോടതി തള്ളി.