ഉസൈന്‍ ബോള്‍ട്ടിന്റെ സിക്സറിൽ യുവരാജിന്റെ ടീം വീണും

single-img
3 September 2014

usain-bolt-5ബാഗ്ലൂര്‍:  ഉസൈന്‍ ബോള്‍ട്ടിന്റെ സിക്സറിൽ യുവരാജിന്റെ ടീം വീണും. കഴിഞ്ഞ ദിവസം പുമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന നാലോവര്‍ കളിയിൽ ബോള്‍ട്ടിന്റെ ടീം ജയിച്ചു.   യുവാജ് സിംഗിന്റെ ടീമിനെതിരെ 19 പന്തില്‍ 45 റണ്‍സെടുത്താണ് ബോള്‍ട്ട് തന്റെ ക്രിക്കറ്റിംഗ് പാടവം കാണിച്ചത്.  അവസാന പന്തില്‍ സിസ്‌കര്‍ പായിച്ചായിരുന്നു ബോള്‍ട്ട് കളി തീര്‍ത്തത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടാന്ന യുവരാജ് സിംഗിന്റെ ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. നാലോവറില്‍ 58 റണ്‍സായിരുന്നു യുവരാജിന്റെ ടീം അടിച്ചത്. യുവി 24ഉം താരെ 29ഉം റണ്‍സടിച്ചു.