യു.എസ്. ഓപ്പണിൽ സാനിയ സഖ്യം വനിതാ ഡബിള്‍സ്-മിക്‌സഡ് പ്രീക്വാര്‍ട്ടർ-ക്വാര്‍ട്ടറിലെത്തി

single-img
1 September 2014

Sania-Mirന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ സാനിയ മിര്‍സ മിക്‌സഡ് ഡബിള്‍സില്‍ ക്വാര്‍ട്ടറിലും എത്തി.

സാനിയയും സിംബാബ് വെയുടെ കാരാബ്ല സഖ്യം ഫ്രഞ്ച്-റുമാനിയന്‍ സഖ്യമായ കരോളിന്‍ ഗാര്‍സിയയെയും മോണിക്ക നിക്കൊളെസ്‌ക്യുവിനെയും തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്(6-1, 6-2). മിക്‌സഡ് ഡബിള്‍സില്‍ സാനിയയും ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യം ഓസ്‌ട്രേലിയയുടെ കാസെ ഡെല്ലാക്വ ബ്രിട്ടന്റെ ജേമി മറേ ജോഡിയെ രണ്ടാം റൗണ്ടില്‍ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ സീറ്റ് സ്വന്തമാക്കിയത്(6-2, 7-6).

നേരെത്തെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-കാരാബ്ലാക്ക് സഖ്യവും ക്വാര്‍ട്ടറിലെത്തി.  പാകിസ്താന്റെ ഐസാം ഉള്‍ ഹഖ് ഖുറേഷി-റഷ്യയുടെ അല്ല കുദ്ര്യാവസ്‌തേവ ജോഡിയെയാണ് അവർ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്(6-1, 4-6, 10-4).

പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ സാം ക്യൂറിയെ കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി(6-3, 6-2, 6-2). സ്വിസ് മൂന്നാംസീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, കാനഡയുടെ അഞ്ചാംസീഡ് മിലോസ് റാവോനിക്, ബ്രിട്ടന്റെ എട്ടാം സീഡ് ആന്‍ഡി മറേ, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗ, ജപ്പാന്റെ കെയി നിഷികോരി, സ്‌പെയിനിന്റെ ടോമി റോബ്രെഡോ, ജര്‍മനിയുടെ ഫിലിപ്പ് കോല്‍ഷ്രെയ്ബര്‍ എന്നീ മുന്‍നിര താരങ്ങളും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി.

വനിതാ സിംഗിള്‍സില്‍ ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് സ്വന്തം നാട്ടുകാരി വാര്‍വറ ലെപ്‌ചെങ്കോയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി(6-3,6-3)