ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവയ്‌ക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍

single-img
30 August 2014

K. Muraleedharanവിവാദമായ ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും രാജിവയ്‌ക്കേണ്ടതില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. വിജിലന്‍സിന്റെ നിരവധി അന്വേഷണ സംഘങ്ങള്‍ ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ പങ്കു തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.