സൈന നെഹ്‌വാൾ ക്വാർട്ടർ ഫൈനലിൽ

single-img
29 August 2014

download (19)പ്രീക്വാർട്ടറിൽ ജപ്പാന്റെ സയാക്ക തക്കാഹാഷിയെ കീഴടക്കി   ഇന്ത്യൻ താരം സൈന നെഹ്‌വാൾ ലോക ബാഡ്മിന്ടൻ  ചാന്പ്യൻഷിപ്പിന്റെ  ക്വാർട്ടർ ഫൈനലിലെത്തി. ആദ്യ ഗെയിം കൈവിട്ടശേഷം തിരിച്ചടിച്ച സൈന 14-21, 21-18, 21-12 നാണ് വിജയം കണ്ടത്. ഒരുമണിക്കൂർ അഞ്ചുമിനിട്ടുകൊണ്ടായിരുന്നു സൈനയുടെ വിജയം. ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം ലി ഷിറൂയിയാണ് സൈനയുടെ എതിരാളി.