യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

single-img
25 August 2014

us-open-tennis-logoന്യൂയോര്‍ക്ക്: ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യു.എസ്. ഓപ്പണ് തിങ്കളാഴ്ച തുടക്കമാവും. സപ്തംബര്‍ എട്ടിനാണ് ഫൈനല്‍. പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നഡാല്‍ പരിക്കുകാരണം ഇക്കുറി മത്സരരംഗത്തില്ല.

ഇന്ന് ഒന്നാം റൗണ്ടില്‍ നൊവാക് ദ്യോക്കോവിച്ചിന് അര്‍ജന്റീനയുടെ ഡീഗോ സെബാസ്റ്റ്യനാണ് എതിരാളി. സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസെലിയെയും നേരിടും. ബ്രിട്ടന്റെ ആന്‍ഡി മറേ, കാനഡയുടെ മിലോസ് റാവോനിക്, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗ എന്നിവരും ആദ്യദിവസം പോരാട്ടരംഗത്തിറങ്ങും.

വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ് അമേരിക്കയുടെ ഡാനിയേള കൊളീന്‍സുമായി മാറ്റുരയ്ക്കും. അമേരിക്കയുടെ വീനസ് വില്യംസ് ജപ്പാന്റെ കിമികോ ഡാറ്റെയെയും നേരിടും. ഒന്നാം റൗണ്ടില്‍ ഷറപ്പോവയ്ക്ക് നാട്ടുകാരിയായ മരിയ കിര്‍ലെങ്കോവാണ് എതിരാളി.