അഞ്ചാം ടെസ്റ്റിലും ഇന്ത്യ തകർന്നടിഞ്ഞു

single-img
16 August 2014

England v India: 1st Investec Test - Day Twoലണ്ടന്‍: ക്യാപ്റ്റന്‍ ധോണി നടത്തിയ ചെറുത്തുനില്‍പ്പിൽ ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 148 റണ്‍സിന് പുറത്തായി. 140 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും അവസാന വിക്കറ്റില്‍  ഇശാന്ത് ശര്‍മയും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഒന്‍പതിന് 90 എന്ന നിലയില്‍ നിന്നാണ് ധോണിയും ഇശാന്തും ചേര്‍ന്ന് ഇന്ത്യയെ 148ല്‍ എത്തിച്ചത്. 62-ാം ഓവറില്‍ വോക്‌സിന്റെ കൈയിലെത്തിച്ച് ബ്രോഡാണ് ധോണിയെ മടക്കിയത്.

ഓപ്പണര്‍ ഗൗതം ഗംഭീറും (0) ചേതേശ്വര്‍ പൂജാരയും (4) വിഷമിച്ച വിരാട് കോലിയും (6) അജിങ്ക്യ രഹാനെയും (0) മുരളി വിജയും (18) സ്റ്റുവര്‍ട്ട് ബിന്നിയും (5) ആര്‍.അശ്വിനും (13) ഭുവനേശ്വര്‍കുമാറും (5) വരുണ്‍ ആരോണും (1) ആണ് ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ മുട്ട് മടക്കിയത്.

ഒന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 62 റൺസ് നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് ടെസ്റ്റ് ജയിച്ച് ആതിഥേയരായ ഇംഗ്ലണ്ട് മുന്നിലാണ്.