ഇന്നും നാളെയും പരക്കെ മഴയ്ക്കു സാധ്യത

single-img
11 August 2014

Rainഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മധ്യകേരളത്തിലും രാവിലെ മുതല്‍ പരക്കെ മഴ ലഭിച്ചപ്പോള്‍ വടക്കന്‍ ജില്ലകളില്‍ മഴ വിട്ടുനിന്നു.