താന്‍ രാജ്യസഭയില്‍ നിന്നും വിട്ടു നിന്നത് ജേഷ്ഠന്റെ ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടിയാണെന്ന് സച്ചിന്‍

single-img
9 August 2014

sachinതാന്‍ രാജ്യസഭയെ അപമാനിച്ചിട്ടില്ലെന്നു വ്യക്തപരമായ കാരണങ്ങള്‍കൊണ്ടാണ് സഭയില്‍ ഹാജരാകാന്‍ കഴിയാതെ പോയതെന്നും രാജ്യസഭയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിന് വികാര നിര്‍ഭരമായ മറുപടി പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

സഹോദരന്റെ ഹൃദയ ശാസ്ത്രക്രിയ നടന്നതിനാലാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതെ പോയത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കേണ്ടി വന്നു. ഇംഗ്ലണ്ടില്‍നിന്ന് മടങ്ങിയെത്തിയ ഉടന്‍ സഹോദരന്റെ ചികിത്സയ്ക്കായി മാറി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചില കാര്യങ്ങള്‍ എന്റെ സ്വകാര്യതയായി ഞാന്‍ സൂക്ഷിക്കാറുണ്ട്. എങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് വെളിപ്പെടുത്തുന്നത്- അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ തന്റെ പാര്‍ലമെന്റിലെ അസാന്നിധ്യം വെറുതെ ചര്‍ച്ചയാക്കുകയാണെന്നും പാര്‍ലമെന്റില്‍ വരാത്തത് മുമ്പും ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കാണ് വലിയ പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.