സഭയില്‍ ഹാജരാകാത്തതിന്റെ പേരില്‍ സച്ചിനും രേഖയ്ക്കും എതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍

single-img
8 August 2014

Rajyasabhaമുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും ബോളിവുഡ് നടി രേഖയ്ക്കും, തുടര്‍ച്ചയായി സഭയില്‍ ഹാജരാകാതിരിക്കുന്നതിനെതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ പി.ജെ.കുര്യന്‍ വ്യക്തമാക്കി. ഇരുവരും തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന വിഷയം പി.രാജീവ് എംപിയാണ് ശ്യൂനവേളയില്‍ അവതരിപ്പിച്ചത്.

തുടര്‍ച്ചയായി 60 ദിവസം ഹാജരാകാതിരുന്നാലെ നടപടിയെടുക്കാന്‍ കഴിയൂ എന്നും എന്നാല്‍ ഇവര്‍ എന്തുകൊണ്ടാണ് ഹാജരാകാതിരിക്കുന്നതെന്ന് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും രാജ്യസഭ അധ്യക്ഷന്‍ പറഞ്ഞു.