പവര്‍ക്കട്ട ഭീതി മറികടക്കുന്നു; ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു

single-img
4 August 2014

T_IdukkiArchDAMപവര്‍ക്കട്ട് ഭീതിക്ക് വിരാമമിട്ടുകൊണ്ട് മഴ ശക്തിപ്രാപിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇന്നു രാവിലെ ഏഴുവരെയുള്ള കണക്കു പ്രകാരം 24 മണിക്കൂറില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 98.69 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. അണക്കെട്ടില്‍ ഞായറാഴ്ചത്തേക്കാള്‍ 3.14 അടി ജലമാണ് കൂടിയത്. നിലവില്‍ 2346.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്്. പരമാവധി സംഭരണ ശേഷിയുടെ 2.59 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.