സ്‌കൂള്‍കുട്ടിയുടെ അവസരോചിതമായ ഇടപെടല്‍; കൊല്ലത്ത് ട്രയിന്‍ ദുരന്തമൊഴിവായി

single-img
2 August 2014

TRAINസ്‌കൂള്‍കുട്ടിയുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് കൊല്ലം മൂന്നാംകുറ്റിയില്‍ വന്‍ ട്രെയിന്‍ ദുരന്തമൊഴിവായി. മുംബൈ- കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസാണ് അപകടത്തില്‍ നിന്നു രക്ഷപെട്ടത്. പാളം തകര്‍ന്നത് കണ്ട് സ്ഥലത്തുകൂടി കടന്നുപോയ ഒരു സ്‌കൂള്‍കുട്ടിയാണ് അധികൃതരെ വിവരമറിയിച്ചത്. ട്രാക്ക്മാന്‍ വിവരം നല്കിയതെത്തുടര്‍ന്ന് കല്ലുംതാഴത്ത് ട്രെയിന്‍ പിടിച്ചിട്ടു. അരമണിക്കൂറിനുള്ളില്‍ പാളത്തിന്റെ തകരാര്‍ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.