കോമൺവെൽത്ത് ഗെയിംസ് : വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമാ പുനിയയ്ക്ക് വെള്ളി

single-img
2 August 2014

seema-puniaകോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമാ പുനിയയ്ക്ക് വെള്ളി. 61.61 മീറ്റർ ദൂരം കുറിച്ചാണ് സീമ രണ്ടാമതെത്തിയത്. അതേസമയം ഡൽഹി ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ ഇന്ത്യയുടെ കൃഷ്ണ പുനിയയ്ക്ക് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.ഇതോടെ 13 സ്വർണവും 21 വെള്ളിയും 15 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.