കോമൺവെൽത്ത് ഗെയിംസ്:ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു

single-img
1 August 2014

download (9)കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമിയിൽ എത്തിയത് .
നേരത്തെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. ഗ്രൂപ്പിൽ ആസ്ട്രേലിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശം.