ഒബാമയുടെ പെരുന്നാൾ ആശംസ നൽകി മണിക്കൂറുകൾക്കകം ഇസ്രായേൽ ആക്രമണത്തിൽ 100 കണക്കിന് പാലസ്ഥീനികൾ കൊല്ലപ്പെട്ടു

single-img
30 July 2014

10516962_670877843001449_1975151352_nവൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ യു.എസ്സിലേയും ലോകത്തുള്ളതുമായ മുഴുവൻ മുസ്ലീങ്ങൾക്കും പെരുന്നാളാശംസകൾ നേർന്ന് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 100 ലേറെ പാലസ്ഥീനികൾ കൊല്ലപ്പെട്ടു.

 ‘ഈദ് ആഘോഷിക്കുന്ന യു.എസ്സിലേയും ലോകത്തുള്ളതുമായ മുഴുവൻ മുസ്ലീങ്ങൾക്കും അവരുടെ കുടുംബാംഗൾക്കും എന്റെയും മിഷേലിന്റെയും ആശംസകൾ. കൂടാതെ ലോകത്തുള്ള നാനാജാതി മതസ്ഥരുടേയും വിശ്വാസവും അവകാശവും സംരക്ഷിക്കപ്പെടാൻ അവരോടൊത്ത് നിലകൊള്ളും’.

എന്ന് ഒബാമ ട്വീറ്റിലൂടെ അറിയിച്ച് മണിക്കൂറുകൾക്ക് അകമാണ് ആക്രമണം നടന്നത്.
ഇത് നിരവധി വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. നിരവധി പേർ പേജിൽ പ്രതിഷേധമറിക്കുകയും ചെയ്തു.

“ബോംബ് വീണു കൊണ്ടിരുക്കുന്ന ഗാസയിലുള്ളവർ ക്കൊഴികെ മറ്റെല്ലാവർക്കും” എന്ന് ഒരാൾ ഒബാമയുടെ ട്വീറ്റിന് മറുപടി ട്വീറ്റും പോസ്റ്റ് ചെയ്തു.