ഹൈക്കോടതി വിധിപ്രസ്താവം അമ്പരിപ്പിക്കുന്നതെന്ന് പി.സി. ജോര്‍ജ്

single-img
26 July 2014

pcമൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപടി സ്വീകരിച്ച മൂന്നു വന്‍കിടക്കാര്‍ നല്‍കിയ ഹര്‍ജികളിന്മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിപ്രസ്താവം അമ്പരിപ്പിക്കുന്നതും ദൂരൂഹതയുളവാക്കുന്നതുമാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വിധി പ്രസ്താവത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും ഇത് സ്വാധീനം മൂലമുണ്ടായ ഉത്തരവാണെന്നു തോന്നിയാല്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അല്പം പോലും സമയം കളയാതെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.