ഗാസാ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ഹാഷ് ടാഗ്(#supportGaza) വൈറലാകുന്നു

single-img
25 July 2014

3tagഗാസ: ഗാസാ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ഹാഷ് ടാഗ് ഹിറ്റാകുന്നു. #supportGaza എന്ന ഹാഷ് ടാഗാണ്  ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ ഹാഷ് ടാഗിന് കീഴില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിരിക്കുന്നത്. ഈ ഹാഷ് ടാഗിലൂടെ ഇസ്രായേല്‍ നടത്തുന്ന നിരവധി ക്രൂരതകളും ചിത്രങ്ങളും വീഡിയോകളും  പ്രചരിക്കുന്നുണ്ട്. ഈ അക്രമണത്തിന് നേതൃത്വം നൽകുന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുളള നിരവധി പോസ്റ്റുകളും ഇതിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി മലയാളികളും ഈ ഹാഷ് ടാഗിലൂടെ ഗാസയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.