ഷറപ്പോവയുടെ പ്രസ്താവന അനാദരവുമൂലമല്ല; ഷറപ്പോവയ്ക്ക് തന്നെ അറിയണമെന്നില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
23 July 2014

sachinറഷ്യന്‍ ടെന്നിസ് സുന്ദരി മരിയ ഷറപ്പോവയ്ക്ക് തന്നെ അറിയണമെന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് പിന്തുടരാത്ത ഒരാള്‍ക്ക് തന്നെ അറിയണമെന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. തന്നെ അറിയില്ലെന്ന ഷറപ്പോവയുടെ പ്രസ്താവന അനാദരവുകൊണ്ടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ സച്ചിന്‍ ആരാണെന്ന് അറിയില്ലെന്ന് ഷറപ്പോവ പത്രസമ്മേളനത്തില്‍ പറഞ്ഞതുമൂലം ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുള്‍പ്പെടെയുള്ള സച്ചിന്റെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.