ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുവാന്‍ കെ. മുരളീധരന്‍ ഡല്‍ഹിക്ക് പോകും

single-img
22 July 2014

16TH_MURALEEDHARAN_695538fസംസ്ഥാനത്ത് ആസന്നമായിരിക്കുന്ന പാര്‍ട്ടി പുനസംഘടനയെ കുറിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യുന്നതിന് കെ. മുരളീധരന്‍ ഡല്‍ഹിക്ക് പോകും. വെള്ളിയാഴ്ചയാണ് മുരളി ഡല്‍ഹിക്കു പോകുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ മുരളീധരന്‍ സമയം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ കെ. കരുണാകരന് ഒപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് മുരളീധരന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.