അവനെ ഗര്‍ഭത്തിലെ കൊന്നുകളയാന്‍ തീരുമാനിച്ചിരുന്നു…. പക്ഷേ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ

single-img
19 July 2014

ROnoഡൊളോറസ് അവീറോയെന്ന സ്ത്രീ ഒരുപക്ഷേ അന്ന് ആ തീരുമാനമെടുത്തിരുന്നെങ്കില്‍… തനിക്ക് അഞ്ചാമതൊരു കുട്ടിവേണ്‌ടെന്നും ഗര്‍ഭം നശിപ്പിച്ചു കളയാമെന്നും ഡൊളോറസ് തീരുമാനമെടുത്തെങ്കിലും ഏതോ ഒരു പ്രേരണയിലെന്നവണ്ണം അവര്‍ക്ക് മനസ്സുമാറ്റേണ്ടി വന്നു. ഒടുവില്‍ ഭുമിയില്‍ ഭുജാതനായി വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ ഫുട്‌ബോള്‍ ലോകം ജയിച്ചു കയറിയപ്പോള്‍ പഴയ കാര്യങ്ങളോര്‍ത്ത് ആ അമ്മയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിരുന്നു. അവനോടുന്ന വഴിയില്‍ കോടിക്കണക്കിന് ജനങ്ങള്‍ രകിസ്റ്റിയനോ എന്ന് അലറിവിളിച്ചു.

ഡോളറസ് എന്ന ആ അമ്മ ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ രശമിച്ച ആ കുരുന്ന് ഇന്ന് പോര്‍ച്ചുഗലിന്റെ മുന്നണിയില്‍ നിന്നും പടനയിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന അത്ഭുതം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ ഡൊളോറസ് ഇന്ന് പ്രകാശനം ചെയ്യുന്ന തന്റെ ആത്മകഥയിലാണ് മകനെ ഇല്ലാതാക്കാനുള്ള തീരുമാനമെടുത്തതും പിന്നീട് അത് മാറ്റിയതുമായ കഥ ശവളിപ്പെടുത്തുന്നത്.

ഡോളറസിന്റെ നാലുമക്കള്‍ക്കു ശേഷം ക്രിസ്റ്റിയാനോയെ ഗര്‍ഭം ധരിച്ചപ്പോള്‍ സാമ്പത്തിക ബാധ്യത മൂലം അത് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പക്ഷേ ഡോക്ടര്‍ നിരുത്സാഹപ്പെടുത്തി. ഡോക്ടറുടെ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ ഗര്‍ഭം അലസിക്കളയാനുള്ള കുറുക്കുവഴികള്‍ തേടി. ബിയര്‍ കഴിച്ച് ഓടിയാല്‍ ഗര്‍ഭം അലസുമെന്ന് ആരോ പറഞ്ഞത് കേട്ട് അതും പരീക്ഷിച്ചു. പക്ഷേ ഒടുവില്‍ തന്റെ തീരുമാനം ഡോളറസ് മാറ്റുകയായിരുന്നു, കാലം നമിച്ച സ്വന്തം മകനുവേണ്ടി.