മുംബൈയിലെ 22 നില കെട്ടിടത്തിന് തീപിടിച്ചു

single-img
18 July 2014

Fire in Mumbai buildingമുംബൈയിലെ 22 നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അന്ധേരിയിലെ ലോട്ടസ് എന്ന കെട്ടിടത്തിന് തീപിടിച്ചത്. ഇരുപത്തിയൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റു നിലകളിലേക്കും തീ പടരുകയായിരുന്നു. ഇതേ തുടർന്ന് രംഗത്ത് എത്തിയ അഗ്നിശമന സേന അംഗങ്ങള്‍ അളുകളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു.

 

എന്നാല്‍ തീ പടര്‍ന്നതോടെ 20 ഒളം വരുന്ന അഗ്നിശമന സേന അംഗങ്ങള്‍ കെട്ടിടത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ഒരു അഗ്നിശമനസേന അംഗം മരിച്ചു.നിരവധി ഓഫീസ് കെട്ടിടങ്ങളാണ് ലോട്ടസ് ബിസിനസ് പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്.