അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ എൻ.ഐ.എ കോടതി ഇളവ് അനുവദിച്ചു

single-img
15 July 2014

download (1)പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് ഭാര്യ സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇളവ് അനുവദിച്ചു.

 

ഒരു മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പോകുന്ന സമയവും മഅ്ദനിയ്ക്കൊപ്പം തങ്ങുന്ന എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കണം. കളമശേരി ബസ് കത്തിക്കൽ കേസിൽ പത്താം പ്രതിയായതിനെ തുടർന്നാണ് സൂഫിയയ്ക്ക് സംസ്ഥാനം വിട്ടു പോവാൻ അനുമതി നിഷേധിച്ചത്.

 

സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മഅ്ദനി ഇന്നലെയാണ് ജയിൽ മോചിതനായത്.