‘സുവർണ പന്ത്’ അർജൻറ്റീന താരം ലയണൽ മെസ്സിക്ക് നൽകിയതിന് എതിരെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ

single-img
15 July 2014

images (3)ലോകകപ്പ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള ‘സുവർണ പന്ത്’ അർജൻറ്റീന താരം ലയണൽ മെസ്സിക്ക് നൽകിയതിന് എതിരെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ . മെസ്സിക്ക് സുവർണ പന്ത് നൽകരുതായിരുന്നുവെന്നും അതിനുള്ള അർഹത മെസ്സിക്കില്ലെന്നും ഫൈനലിൽ രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള ഒരു സുവർണാവസരം മെസ്സി പാഴാക്കി എന്നും അർജന്രീനയുടെ മുൻനായകൻ പറഞ്ഞു.

 

 

ബഹുമതിക്ക് അർഹമായ പ്രകടനം മെസ്സി കാഴ്ചവച്ചിട്ടില്ല. മെസ്സിക്ക് സുവർണ പന്ത് നൽകിയതിൽ വാണിജ്യ താല്പര്യമുണ്ടെന്നും മറഡോണ ആരോപിച്ചു. അതേസമയം രാജ്യത്തിന്റെ തോൽവിയിൽ താൻ അതീവ ദു:ഖിതനാണെന്നും മറഡോണ പറഞ്ഞു.