പി.സി. ജോര്‍ജ്ജ് പുതിയ സംഘടന രൂപീകരിച്ചു; അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി; കെ.എം മാണി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു

single-img
14 July 2014

pc

അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയെന്ന സംഘടന രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അഴിമതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പി.സി ജോര്‍ജ് അറിയിച്ചു. ഇതില്‍ യാതൊരുവിധ പാര്‍ട്ടി വിരുദ്ധ നടപടികളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. എന്നാല്‍ സ്വാഭാവികമായ യോഗം മാത്രമാണിതെന്നാണ് മാണി പ്രതികരിച്ചത്.