“മറഡോണക്ക് പകരം മറഡോണ മാത്രം”

single-img
14 July 2014

messi-maradonaമെസ്സിയെന്ന കാല്പന്ത് കളിയിലെ ദൈവം ലോകകപ്പിൽ വീണ്ടും പാരാജയപ്പെടുന്നതാണ് നമ്മൾ കണ്ടത്. മറ്റ് ലോകകപ്പുകളെ അപേക്ഷിച്ച് ഇക്കുറി ഒരു വ്യത്യാസം മാത്രം  മെസ്സി വീണത് ഫൈനലിലാണ്. ലോകകപ്പിന്റെ ഫൈനലിന്റെ തലേന്നാൾ വരെ മെസ്സി മറഡോണയാകുമോ എന്നായിരുന്നു ചർച്ച. ഫൈനൽ കഴിഞ്ഞപ്പോൾ മനസ്സിലായി മറഡോണക്ക് പകരം മറഡോണ മാത്രം. 1986 ലെ അർജന്റീനയുടെ അതേ അവസ്ഥയായിരുന്നു ഇന്നത്തെ അർജന്റീനക്കും, ഒരൊറ്റ സൂപ്പർസ്റ്റാറിന്റെ ചുമലിലേറിയായിരുന്നു ടീമിന്റെ സഞ്ചാരം.

1986ൽ മറഡോണയെന്ന മന്ത്രികൻ ഫൈനലിൽ തന്റെ ടീമിന് കപ്പ്നേടികൊടുത്തു. 2014 മെസ്സി മിശിഹയുടെ ടീം ഫൈനലിൽ കാലിടറി. 86ൽ മറഡോണ വീഴ്ത്തിയത് പശ്ചിമ ജർമ്മനിയെ 2014 മെസ്സി വീണതാകട്ടെ ഐക്യ ജർമ്മനിയുടെ മുന്നിൽ. മെസ്സിയെന്ന താരത്തിന് മറഡോണയിലേക്ക് എത്താൻ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.  എത്രയോ സുപ്പർ താരങ്ങൾ ഓരോ ലോകകപ്പിലും പൊട്ടി മുളയ്ക്കുന്നു അടുത്ത ലോകകപ്പിൽ ആരും അവരെ പറ്റി ഓർമിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.

എന്നാൽ മറഡോണയെന്ന താരം വന്ന് പോയിട്ട് 8 ലോകകപ്പുകൾ കഴിഞ്ഞ് പോയിരിക്കുന്നു.  ഇന്നും മറഡോണയെ പറ്റി ലോകം ചർച്ച ചെയ്യപ്പെടുന്നു. ഒരോ ലോകകപ്പ് അവസാനിക്കുമ്പോഴും ലോകം വിളിച്ച് പറയുന്നത് “മറഡോണക്ക് പകരം മറഡോണ മാത്രം”.