തമിഴ്‌നാട്ടില്‍ ഇനിമുതല്‍ മലയാളത്തിന് വിലക്ക്;തമിഴ്‌നാട്ടില്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് ഇനി ജോലിയുമില്ല, പരീക്ഷയും എഴുതാനാകില്ല

single-img
11 July 2014

Malayalam_Letters_Colashതമിഴ്‌നാട്ടില്‍ ഇനിമുതല്‍ മലയാളം പഠിക്കാനാകില്ല. ലക്ഷക്കണക്കിന് വരുന്ന തമിഴ്‌നാട്ടിലെ മലയാളികളുടെ മലയാള പഠനത്തിന് വിരാമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് 2015 മുതല്‍ പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കില്ലെന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

1956 ലെ സംസ്ഥാന രൂപീകരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമായി തീര്‍ന്ന കന്യാകുമാരി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ മലയാളം സംകാരിക്കുന്നവരും പഠിക്കുന്നവരുമാണ് ഇതുമൂലം വെട്ടിലായിരിക്കുന്നത്. ഭരണഠടന അനുശാസിക്കുന്ന ന്യൂനപക്ഷ സംരക്ഷണം പൂര്‍ണ്ണമായും നിരാകരിക്കുന്ന രീതിയിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.

2006 ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി നടപ്പാക്കിയ നിര്‍ബന്ധിത തമിഴ്ഭാഷാപഠന നിയമങ്ങളുടെ തുകയാണ് ഇപ്പോഴത്തെ മലയാള ഭാഷയുടെ അവസ്ഥ. ഭാഷാ പഠന നിഷേധത്തോടൊപ്പം മലയാള ഭാഷ പഠിച്ചവര്‍ക്ക് തൊഴിലും നിഷേധിക്കുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം. സര്‍ക്കാര്‍ നടത്തുന്ന അധ്യാപക പരീക്ഷയില്‍ മലയാളം പഠിച്ചവരെ ആരെയും വിജയിപ്പിക്കുകയോ അധ്യാപകരായി നിയമനം നല്‍കുകയോ ചെയ്യുന്നില്ല.

തമിഴ്‌നാട്ടില്‍ മലയാള ഭാഷയ്ക്ക് ഈ ദുരവസ്ഥ നേരിടുമ്പോഴും കേരളത്തില്‍ തമിഴ്ഭാഷാപഠനത്തിന് അയിത്തം കല്പിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ രസകരം. മാത്രമല്ല തമിഴില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങളും മറ്റും പഠനസഹായം നല്‍കുകയും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.