ലോകത്തിലെ ഏറ്റവും നീളമുള്ള പേരുമായി സ്വീഡിഷ് പൗരൻ

single-img
8 July 2014

longet nameസ്വീഡൻ: 63 വാക്കുകളുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള പേര് ഇനി മുതൾ 25-കാരനായ സ്വീഡിഷ് പൗരനു സ്വന്തം. പേരിനിത്രയും നീളം കിട്ടാൻ വേണ്ടി നിരവധി ഇംഗ്ലീഷ് വാക്കുകൾ തന്റെ പേരിനൊപ്പം തിരുകികേറ്റിയിട്ടുണ്ട്. തിരുകികേറ്റിയവയിൽ ചിലവാക്കുകൾ അശ്ലീല ചുവയുള്ളതുമാണ്, ഈ വക്കുകളെ ‘*’ കൊണ്ട് സൂചിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പേരു ഇങ്ങനെയാണ് Kim-Jong Sexy Glorious Beast Divine Dick Father Lovely Iron Man Even Unique Poh Un Winn Charlie Ghora Khaos Mehan Hansa Kimmy Humbero Uno Master Over Dance Shake Bouti Bepop Rocksteady Shredder Kung Ulf Road House Gilgamesh Flap Guy Theo A*** H*** Im Yoda Funky Boy Slam Duck Chuck Jorma Jukka Pekka Ryan Super Air Ooy Rusell Salvador Alfons Molgan Akta Papa Long Nameh Ek.

ഇദ്ദേഹത്തിനെ ഇപ്പോൾ അറിയപ്പെടുന്നത് പേരിന്റെ അവസാന വാക്കായ പാപാ ലോങ് നമെ ഇക് എന്നാണ്.

പാപാ ലോങ് നമെ ഇക്കിന്റെ ആദ്യത്തെ പേര് അലക്സാൺഡർ ഇക്, എന്നയിരുന്നു ഇദ്ദേഹത്തിന് 18 വയസ്സുള്ളപ്പോഴാണ് ആദ്യമായി പേര് മറ്റിയത്. ഇതിനോടകം തന്നെ പാപാ ലോങ് നമെ ഇക് 6 താവണ സ്വന്തം പേര് മാറ്റിക്കഴിഞ്ഞു. സ്റ്റോക്കോമിനടുത്തുള്ള ഹനിഞ്ചിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഒരിക്കൽ ഇദ്ദേഹം തന്റെ പേര് ഉസാമ ബിൻ ഇക്ക് എന്ന മാറ്റിയിരുന്നു. അതു നിരവധി കുഴപ്പങ്ങൾ സൃഷ്ടിച്ചത് കൊണ്ട് ഈ പേരും മാറ്റുകയുണ്ടായി.

ആദ്യ പ്രാവശ്യം ഒരു സ്വീഡൻ പൗരന് സൗജന്യമായി  തന്റെ പേര് മാറാം, അതു കഴിഞ്ഞു ഓരോ പ്രാവശ്യത്തേക്കും 149 യു.എസ്സ്.ഡോളർ ചിലവാകും.

നിലവില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളം കൂടിയ പേരിനുടമയായി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് Barnaby Marmaduke Aloysius Benjy Cobweb Dartagnan Egbert Felix Gaspar Humbert Ignatius Jayden Kasper Leroy Maximilian Neddy Obiajulu Pepin Quilliam Rosencrantz Sexton Teddy Upwood Vivatma Wayland Xylon Yardley Zachary Usansky എന്ന എഡിന്‍ബര്‍ഗ് സ്വദേശിയാണ്. 29 വാക്കുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.