മൂന്നു വര്‍ഷമായി വക്കീല്‍ഫീസില്ല; കേരളത്തിന്റെ സുപ്രീം കോടതി സ്റ്റാന്റിംഗ് കോണ്‍സല്‍ രാജിവെച്ചു

single-img
8 July 2014

supremeഫീസ് കിട്ടാനില്ലാത്തതും മാനസിക പീഡനവും കാരണം സുപ്രീം കോടതിയിലെ കേളത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ എംടി. ജോര്‍ജ് രാജിവെച്ചു. അഡ്വ. ജനറല്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും മൂന്ന് വര്‍ഷമായി തനിക്ക് വക്കീല്‍ ഫീസ് നല്‍കിയിട്ടില്ലെന്നും രാജിക്കത്തില്‍ ജോര്‍ജ് ആരോപിച്ചു. തന്റെ ഫീസ് തന്ന് തീര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഡാറ്റാ സെന്റര്‍ കേസില്‍ എജി ഇടപെട്ട് മാറ്റിയ സ്റ്റാന്റിംഗ് കോണ്‍സലായിരുന്നു ജോര്‍ജ്.