സ്വാശ്രയകോളജ് വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

single-img
7 July 2014

Niyamasabha1സ്വാശ്രയ കോളജ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. കെ. സുരേഷ് കുറുപ്പ് എംഎല്‍എയാണ് നോട്ടീസ് നല്കിയത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റ് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭവിട്ടു പുറത്തുപോയി.

സംസ്ഥാനത്തെ 420 മെഡിക്കല്‍ സീറ്റുകളില്‍ അനധികൃതമായി മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. തട്ടിപ്പിന് സര്‍ക്കാര്‍ കൂട്ടുനില്ക്കുകയാണ്. മാനേജ്‌മെന്റുകളുമായി കരാറില്ലാത്തതിനാല്‍ 675 സീറ്റ് നഷ്ടമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സര്‍ക്കാരിന്റെ ഒരു സീറ്റുപോലും നഷ്ടപ്പെടില്ലെന്ന് അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.