ഗോവ പൊതു മരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹർ പരീഖർ രംഗത്ത്

single-img
3 July 2014

download (9)ബിക്കിനിയും കുട്ടിപ്പാവാടയും ധരിച്ചു പെണ്‍കുട്ടികൾ പബ്ബിൽ പോകുന്നത് ഇന്ത്യൻ സംസ്കാരത്തിന് ചേരുന്നതല്ല എന്ന ഗോവ പൊതു മരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ ന്യായീകരിച്ചു .

 

ഓരോയിടങ്ങളിലും പോകുമ്പോൾ അതിന്റേതായ മാന്യതയിൽ പോകണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി ബിക്കിനി ബീച്ചിനിണങ്ങും എങ്കിലും ക്ഷേത്ര ദർശനത്തിൽ അങ്ങനെ പോകുവാൻ പറ്റുമോ എന്ന് പരിഹസിച്ചു.

 

മന്ത്രിയുടെ പ്രസ്താവന സ്വാതന്ത്രത്തിൻ മേലുള്ള കടന്നു കയറ്റമായി ആരോപിച്ച കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലേക്ക് പിങ്ക് പാവാട അയച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. എന്നാൽ അതേസമയം മന്ത്രിയുടെ പ്രസ്താവന വ്യക്തിപരമാണെന്നും പാർട്ടിയുടെ നയമല്ലെന്നുമാണ് ഇതെപ്പറ്റി ബി ജെ പി ഗോവ ഘടകം പ്രതികരിച്ചത് .