സച്ചിന്‍ ടെണ്ടുല്‍ക്കറോ! അതാരാ: മരിയ ഷറപ്പോവ

single-img
2 July 2014

sachinsharaലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെ തനിക്കറിയില്ലെന്ന് ടെന്നിസ് താരം മരിയ ഷറപ്പോവ. വിമ്പിള്‍ഡണില്‍ ഷറപ്പോവയുടെ മത്സരം കാണാന്‍ റോയല്‍ ബോക്‌സിലുണ്ടായിരുന്ന വിഐപികളില്‍ സച്ചിനും ഉണ്ടായിരുന്നുവെങ്കിലും ഡേവിഡ് ബെക്കാമിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. റോയല്‍ ബോക്‌സില്‍ ആരൊക്കെയാണ് മത്സരം കാണാനുണ്ടായിരുന്നതെന്ന ചോദ്യത്തിന് ബെക്കാമിന്റെ പേര് മാത്രമാണ് ഷറപ്പോവ പറഞ്ഞത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഷറപ്പോവയുടെ മറുപടി.

അതേസമയം ബെക്കാമിനെ കുറിച്ച് റഷ്യന്‍ താരം വാചാലയായി. ഫുട്‌ബോള്‍ താരമെന്നതിലുപരി ബെക്കാം ഒരു നല്ല മനുഷ്യനാണ്. വിവിധ ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും കരിയറിലും കുടുംബ ജീവിതത്തിലും ഒരേ പോലെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ബെക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. ഫെഡററുടെ കടുത്ത ആരാധകനായ സച്ചിന്‍ എല്ലാവര്‍ഷവും വിമ്പിള്‍ഡണില്‍ പ്രമുഖരുടെ മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ട്.