സംഭരിച്ച നെല്ലിന്റെ കുടിശിഖ വൈകുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

single-img
30 June 2014

Niyamasabha1സംഭരിച്ച നെല്ലിന്റെ കുടിശിഖ വൈകുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി. കെ.വി. വിജയദാസ് എംഎഎല്‍എയാണ് നോട്ടീസ് നല്കിയത്. നെല്ലിന്റെ സംഭരണവില നല്കാത്തതിനാല്‍ കര്‍ഷകര്‍ അത്മഹത്യയുടെ വക്കിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

നെല്ലിന്റെ കുടിശിഖയ്ക്ക് പലിശ കൂടി നല്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. അന്നം നല്കുന്നവരോടു സര്‍ക്കാര്‍ അനീതി കാട്ടുന്നു. കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്ല് സംഭരിച്ച വകയില്‍ 186 കോടി രൂപ കര്‍ഷകര്‍ക്കു നല്കാനുണെ്ടന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അടിയന്തരപ്രമേയത്തിനു മറുപടിയായി സഭയെ അറിയിച്ചു. ബാങ്കുകളുമായി ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.