ദേശീയതലത്തില്‍ എസ്‌ജെഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍-എസ്

single-img
30 June 2014

mathewദേശീയതലത്തില്‍ എസ്‌ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ. ജനതാദളില്‍നിന്നു പിരിഞ്ഞുപോയ വ്യക്തികളെയും പാര്‍ട്ടികളെയും തിരികെകൊണ്ടുവരാന്‍ ശ്രമിക്കും. ദേശീയ തലത്തില്‍ ജനതാദള്‍ ഏകീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനതാദളിനും ഇടതുപക്ഷത്തിനുമുണ്ടായ തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്നു ജനതാദള്‍-എസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.