ചെന്നൈയിൽ കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന 11 നിലകെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

single-img
28 June 2014

cചെന്നൈയിൽ  കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന 11 നിലകെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. 40 പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. പണി നടക്കുന്നതിനിടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണത്. വൈകീട്ട് 4.30മുതല്‍ ചെന്നൈയില്‍ കനത്തമഴ പെയ്യുകയാണ്. 5.10ഓടെയാണ് കെട്ടിടം തകര്‍ന്നത്.

 

 

100ലധികം പേര്‍ കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതായും മഴമൂലം പലരും പണിനിര്‍ത്തിപോയതായും രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. അതേസമയം അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടത് ഏറെയും തൊഴിലാളികളാണ്. അഞ്ച് യൂണിറ്റ് അഗ്നിശമന സേന, പോലീസ് എന്നിവരുള്‍പ്പടെ നൂറോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.