ഗതാഗത കമ്മിഷണറായി ആര്‍. ശ്രീലേഖ നിയമിക്കുമെന്ന് സൂചന

single-img
28 June 2014

sreelekhaipsതിരുവനന്തപുരം:  പിന്‍സീറ്റ്‌ ബെല്‍റ്റ്‌ വിവാദത്തേത്തുടര്‍ന്ന്‌ ഗതാഗത കമ്മിഷണര്‍ സ്‌ഥാനത്തുനിന്നു സ്വമേധയാ പിന്‍വാങ്ങിയ ഋഷിരാജ്‌ സിംഗിന് പകരം എ.ഡി.ജി.പി ആര്‍. ശ്രീലേഖ നിയമിക്കുമെന്ന് സൂചന. പീഡനത്തിനിരയാകുന്ന സ്‌ത്രീകളെ പുനരധിവസിപ്പിക്കുന്ന നിര്‍ഭയ പദ്ധതിയുടേതടക്കം ഏഴു സുപ്രധാന ചുമതലയാണു നിലവില്‍ ശ്രീലേഖയ്‌ക്കുള്ളത്‌.

ഋഷിരാജിനെ വീണ്ടും വൈദ്യുതി ബോര്‍ഡ്‌ വിജിലന്‍സ്‌ വിഭാഗത്തിന്റെ മേധാവിയായി നിയോഗിച്ചേക്കും. ശ്രീലേഖയ്‌ക്കു പകരം, ആഭ്യന്തരവകുപ്പിന്റെ നിര്‍ഭയയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കുമോയെന്നു വ്യക്‌തമായിട്ടില്ല.