ബ്രിട്ടണിൽ നടക്കുന്ന വിംബിൾഡൺ ടെന്നീസ് ചാന്പ്യൻ ഷിപ്പിന് അൽഖ്വയ്ദയുടെ ഭീഷണിയുള്ളതായി റിപ്പോർട്ട്

single-img
25 June 2014

wബ്രിട്ടണിൽ നടക്കുന്ന വിംബിൾഡൺ ടെന്നീസ് ചാന്പ്യൻ ഷിപ്പിന് അൽഖ്വയ്ദയുടെ ഭീഷണിയുള്ളതായി റിപ്പോർട്ട്. മത്സരം നടക്കുന്ന വേദികളിൽ ബോംബ് വെയ്ക്കാൻ അൽ​ഖ്വയ്ദ പദ്ധതിയിട്ടിട്ടുള്ളതായി ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയ്‌ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 

ഇതുവരെയും കണ്ടിട്ടില്ലാത്ത പുതിയൊരു ആക്രമണത്തിനായിരിക്കും ബ്രിട്ടൺ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഭീഷണിയിൽ പറയുന്നുണ്ട്. തിങ്കളാഴ്ച്ച ആരംഭിച്ചിട്ടുള്ള ചാന്പ്യൻഷിപ്പിന് സാക്ഷ്യം വഹിക്കാൻ രാജകുടുംബാംഗങ്ങൾ,​ രാഷ്ട്രീയക്കാർ തുടങ്ങി ആയിരക്കണക്കിന് ജനങ്ങൾ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.