ഇറാക്കിലെ നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

single-img
24 June 2014

IRAQ-INDIA-HEALTHസൈന്യവും തീവ്രവാദികളും തമ്മിലുള്ള യുദ്ധം മൂലം സംഘര്‍ഷഭരിതമായ ഇറാക്കില്‍ കഴിയുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രശ്‌നബാധിതമേഖലകളില്‍ കുടുങ്ങിയ ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടത്തുകയാണ്. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് അതിന് അവസരമൊരുക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാക്കില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.