ജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും

single-img
23 June 2014

loadജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28-ഓടെ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനകത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

 

തമിഴ്‌നാട്ടില്‍ നിന്ന് രാത്രികാലത്ത് 400 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനായി ജയലളിതക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട് ഇത് അനുകൂലമായി പരിഗണിക്കുന്നുണ്ട്. വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു.

 
എന്നാല്‍ അവിടെ 3000 മെഗാവാട്ട് കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിന് അവിടെനിന്ന് വൈദ്യുതി കിട്ടുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച തമിഴ്‌നാട് മറുപടി അറിയിക്കും.