റെയില്‍വേ നിരക്ക് വര്‍ധനയില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നു; തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു

single-img
21 June 2014

trainറെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. കേരള എക്‌സ്പ്രസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കി. റെയില്‍വേ പോലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.