മദ്യശാല കൊണ്ടു വരാന്‍ ശ്രമിക്കരുതെന്ന് കുടുംബശ്രീ; മദ്യപാനം തടയാന്‍ ശ്രമിക്കരുതെന്ന് മദ്യപന്‍മാര്‍; കുടുംബശ്രീയും മദ്യപന്‍മാരും ഫഌക്‌സിലൂടെ ഏറ്റുമുട്ടുന്നു

single-img
20 June 2014

Madyapanikal”മദ്യപന്‍മാരെ മനയ്ക്കക്കടവിലേക്ക് കൊണ്ടുവരാനുള്ള കിഴക്കമ്പലം ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കുക”- രണ്ടുദിവസം മുമ്പ് എറണാകുളം ജില്ലയിലെ മനയ്ക്കക്കടവില്‍ പുലരി കുടുംബശ്രീയുടെ പേരില്‍ ഉയര്‍ന്ന ബാനറിന് ആ നാട്ടിലെ തന്നെ മദ്യപന്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന എതിര്‍ ബാനര്‍ കൗതുകമായി. ഏതു കുടുംബശ്രീക്കാര്‍ വിചാരിച്ചാലും ഇവിടുത്തെ മദ്യപന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ മനാക്കേണ്ടെന്നായിരുന്നു മദ്യപര്‍ കൂട്ടായ്മയുടെ മുന്നറിയിപ്പ്.

കിഴക്കമ്പലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദേശമദ്യഷാപ്പ് മനയ്ക്കക്കടവിലേക്ക് മാറ്റാന്‍ കിഴക്കമ്പലം പഞ്ചായത്ത് തീരുമാനമെടുത്തതിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്. എന്തുവിലകൊടുത്തും ബിവറേജ് വരുന്നത് തടയുമെന്ന കുടുംബശ്രീ തീരുമാനത്തിനെതിരെ ശക്തമായാണ് മദ്യപന്‍മാരും രംഗത്തു വന്നിട്ടുള്ളത്.