ശബരിമലയിൽ ദൈവാധീനം കുറയുന്നുവെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു

single-img
18 June 2014

saശബരിമലയിൽ ദൈവാധീനം കുറയുന്നുവെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു . അയ്യപ്പനും മാളികപ്പുറത്ത് ദേവിക്കും ശബരിമലയിലെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ഇത് പരിഹരിക്കുന്നതിന് ശബരിമലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭക്തരും വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുന്ന ചടങ്ങ് നടത്തണം.

 

അതേസമയം മാളികപ്പുറത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവൃത്തികളിൽ ദേവകോപം ഉണ്ടെന്നും ജ്യോതിഷപണ്‌ഠിതൻ കോഴിക്കോട് ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ദേവപ്രശ്നത്തിൽ തെളിഞ്ഞു.