പെട്രോളിംഗിനിടെ പോലീസിന്റെ ബൈക്ക് മോഷണം പോയി

single-img
14 June 2014

OLYMPUS DIGITAL CAMERAപെട്രോളിംഗിനിടെ പോലീസ് സംഘത്തിന്റെ ബൈക്ക് മോഷണം പോയി. നീലേശ്വരം, ചാത്തമത്ത് രാത്രികാല പെട്രോളിംഗിനിങ്ങിയ പോലീസ് സംഘത്തിന്റെ ബൈക്കാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ കള്ളന്‍മാര്‍ കൊണ്ടുപോയത്.

കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നീലേശ്വരം, ചാത്തമത്ത് ഭാഗത്ത് ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജയനും ഹോംഗാര്‍ഡ് നാരായണനും കെ എല്‍ 01- 9655 നമ്പര്‍ പോലീസ് ബൈക്കില്‍ വന്നിരുന്നു. ചാത്തമത്ത് വായനശാലലക്ക് സമീപം ബൈക്ക് റോഡില്‍ വെച്ച് ഇടവഴികളില്‍ പരിശോധന നടത്തി മടങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്.

സമീപത്തെ കിണറിലോ പുഴയിലോ ബൈക്ക് തള്ളിയിട്ടതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.