ജയലളിതയുടെ അനധികൃത സ്വത്ത്‌ കേസിൽ ഇടക്കാല സ്റ്റേ

single-img
7 June 2014

Jayalalithaന്യൂഡല്‍ഹി: തമിഴ്‌നാട്‌ മുഖ്യമ്രന്തി ജയലളിത വരവില്‍ കവിഞ്ഞ 66 കോടിയിലേറെ രൂപയുടെ സ്വത്ത്‌സമ്പാദനക്കേസില്‍ ബാംഗ്ലൂരില്‍ നടക്കുന്ന വിചാരണയ്ക്കുള്ള ഇടക്കാല സ്റ്റേ ജൂണ്‍ 16 വരെ സുപ്രീംകോടതി നീട്ടി. വെള്ളിയാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കാന്‍ തമിഴ്‌നാട് വിജിലന്‍സ് വകുപ്പിന് ജസ്റ്റിസുമാരായ ജെ.എസ്. കേഹര്‍, സി. നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ബാംഗ്ലൂരിലെ വിചാരണ കോടതിയിലെ നടപടികള്‍ നേരത്തേ പത്തു ദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

തമിഴ്‌നാട്‌ വിജിലന്‍സ്‌ വിഭാഗേത്താട്‌ ഇതു സംബന്ധിച്ച്‌ കോടതി വിശദീകരണവും തേടിയിട്ടുണ്ട്‌. കോടതിയില്‍ എതിര്‍വിഭാഗം ബോധിപ്പിച്ച വസ്‌തുക്കെളാന്നും ജയലളിതയുേടതെല്ലന്നു തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. ജയലളിതയെക്കൂടാതെ ശശികല, വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരും കേസില്‍ പ്രതികളാണ്‌.

മുഖ്യമന്ത്രിക്കെതിരേയുള്ള കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നീതിപൂര്‍വം നടക്കില്ലെന്നു ബോധിപ്പിച്ചു നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയാണു 2003 ല്‍ വിചാരണ ബംഗളുരുവിലേക്കു മാറ്റിയത്‌. ഇതിനിടെ ബിനാമി സ്വത്ത്‌ തങ്ങളുടേതാണെന്ന്‌ അവകാശപ്പട്ട്‌ ചില കമ്പനികള്‍ കോടതിയെ സമീപിച്ചു.