ഇഗ്ലണ്ട്- ശ്രീലങ്ക ഏകദിന പരമ്പര ലങ്ക (3-2) നേടി

single-img
5 June 2014

sriഎഡ്‌ജ്‌ബാസ്‌റ്റണ്‍: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 6 വിക്കറ്റിന്റെ ജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ശ്രീലങ്ക 3-2ന് സ്വന്തമാക്കി.  ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനെ 48. 1 ഓവറില്‍ 219 റണ്‍സിന് ആള്‍ ഔട്ടാക്കിയ ശ്രീലങ്ക 48.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ആതിഥേയരായ ഇൻഗ്ലണ്ട് 219 എന്ന ദുര്‍ബലമായ സ്കോറിന് ആള്‍ ഔട്ടാവുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടന്‍ അലസ്റ്റയര്‍ കുക്കാണ് (56) അവരുടെ ടോപ്സ് കോറര്‍, ഇയാൻ ബെല്ല് (37), ജോർദാൻ (30) എന്നിവരാണ് മറ്റ് സ്കോറർമാർ. 3 വിക്കറ്റെടുത്ത മലിംഗയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അജാന്ത മെന്‍ഡിസുമാണ് ഇൻഗ്ലീഷ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ ജയവര്‍ദ്ധനെയും (53), തിരിമനെയും (60) 42 റണ്‍ നേടി പുറത്താകാതെനിന്ന ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസുമാണ് ലങ്കന്‍ ടീമിനെ വിജയത്തിലെത്തിച്ചത്.

ക്രിക്കറ്റിൽ വീണ്ടും മങ്കാഡിംഗ്

അതേ സമയം ബൗള്‍ചെയ്യാനായി റണ്ണപ്പെടുത്ത ശേഷം ശ്രീലങ്കന്‍ താരം സചിത്ര സേനാ നായകെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജെയിംസ് ബട്ലറെ റണ്ണൗട്ടാക്കിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അപ്പീല്‍ പിൻവലിക്കാന്‍  അമ്പയര്‍ സമയം നല്‍കിയെങ്കിലും ലങ്കന്‍ ടീം അപ്പീലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.